Advertisment

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം വാർഷിക സമ്മേളനം സംഘടിപ്പിച്ചു

New Update

publive-image

Advertisment

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം വാർഷിക സമ്മേളനം സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം ബിർമിംഗ് ഹാമിൽ നടന്ന ടോട്ട പുൽക്രാ വാർഷിക സമ്മേളനത്തിന് തുടർച്ചയായി സൂമിൽ സംഘടിപ്പിച്ച ഈ വർഷത്തെ മീറ്റിങ് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു.

സുവിശേഷത്തിൽ സ്ത്രീകളുടെ സാനിധ്യം ഏറെ വലുതാണ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ സ്ത്രീകളും അവരുടെ ദൗത്യം തിരിച്ചറിയണം. സമ്പൂർണ്ണ സൗന്ദര്യമായ പരിശുദ്ധ അമ്മയുമായി ബന്ധപ്പെടുത്തി ഈ വർഷവും തോത്താ പുൽക്രാ എന്ന പേര് തന്നെയാണ് വാർഷിക സമ്മേളനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ദൈവം സംപൂർണ്ണ സൗന്ദര്യമാണ് , ആ സൗന്ദര്യം ഒരു മനുഷ്യ സ്ത്രീയിൽ നിറയുമ്പോൾ ആണ് ഒരു സൃഷ്ടി ആയ മറിയവും സമ്പൂർണ്ണ സൗന്ദര്യമായി മാറുന്നത് . പരിശുദ്ധ അമ്മയുടെ ലഭിച്ച ഈ വിശുദ്ധി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലും നമ്മൾ ആയിരിക്കുന്ന പ്രവർത്തന മണ്ഡലങ്ങളിലും വ്യാപാരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വിമൻസ് ഫോറം ഏറ്റെടുക്കണം എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടന സമ്മേളനത്തിൽ പറഞ്ഞു.

രൂപത കുടുംബ കൂട്ടായ്മ വർഷമായി ആചരിക്കുന്ന ഈ വർഷം രൂപതയോടൊന്നു ചേർന്ന് കുടുംബ കൂട്ടായ്മകളിൽ പങ്കെടുക്കുകയും , അതിനു നേതൃത്വം കൊടുത്തും കൂടുതൽ ഊർജ്വ സ്വലതയോടെ മുൻപോട്ടു പോകുവാൻ വിമൻസ് ഫോറത്തിന് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.

വിമൻസ് ഫോറം ദേശീയ പ്രസിഡന്റ് ജോളി മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സി ആൻ മരിയ എസ് എച്ച് മുഖ്യ പ്രഭാഷണം നടത്തി . വിമൻസ് ഫോറം ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ , അനിമേറ്റർ സി. കുസുമം എസ് എച്ച് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി .ഫാ. ഫാൻസ്വാ പത്തിൽ ആമുഖമായുള്ള നിർദേശങ്ങൾ നൽകി.

സമ്മേളനത്തോടനുബന്ധിച്ച് വനിതാ ഫോറത്തിനായി തയ്യാറാക്കിയ പുതിയ ആന്തം മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു . സോണിയ ജോണി സ്വാഗതവും ,ഷൈനി സാബു റിപ്പോർട്ടും അവതരിപ്പിച്ചു.

മിനി ജോണി , റൂബി ജോബി എന്നിവരുടെ സംഗീതാലാപനവും ചടങ്ങുകൾക്ക് മാറ്റ് കൂട്ടി .റീജിയണൽ റിപ്പോർട്ടുകൾ , കഴിഞ്ഞ വർഷത്തെ ടോട്ട പുൽ ക്രാ റിപ്പോർട്ട് എന്നിവയും അവതരിപ്പിച്ചു . ഡോ . മിനി നെൽസൺ ആയിരുന്നു സമ്മേളനത്തിന്റെ മാസ്റ്റെർ ഓഫ് സെറിമണീസ് . ഓമന ലിജോ സമ്മേളനത്തിന് നന്ദി അർപ്പിച്ചു.

uk news
Advertisment