Advertisment

സ്കോട്ലൻഡിലെ സ്റ്റെർലിംങ്ങിൽ നിന്നും മൂന്ന് കൗമാര പ്രതിഭകൾ.... വയലിനിൽ നാദ വിസ്മയം തീർക്കാൻ ഫെബിയ ജിസ്മോനും അലീന റോജനും ......ഡ്രംസിലും കീ ബോർഡിലും കരവിരുതുമായി ആൻഡ്രു റോജനും.... യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ഷോ "LET'S BREAK IT TOGETHER" ൽ നാളെ....

New Update

ലോകമെമ്പാടുമുള്ള മലയാളി കലാസ്വാദകരുടെ പ്രശംസകൾ നേടി മുന്നേറുന്ന യുക്മ സാംസ്കാരിക വേദി ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER" ൽ നാളെ ജൂൺ 9 ചൊവ്വാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകരെ ആനന്ദിപ്പിക്കുവാൻ സ്കോട്ലൻഡിലെ സ്റ്റെർലിങ്ങിൽ നിന്നുള്ള ഫെബിയ ജിസ്മോനും അലീന റോജനും ആൻഡ്രു റോജനും ഒത്ത് ചേരുന്നു. കോവിഡ് 19 എന്ന മഹാമാരിയെ നേരിടുവാൻ ആരോഗ്യ മേഖലയിലും മറ്റ് മുൻനിര പ്രവർത്തനങ്ങളിലും സേവനം അനുഷ്ഠിക്കുന്നവർക്ക് ആദരവ് അർപ്പിക്കുവാൻ വേണ്ടി തുടങ്ങിയ ഫേസ് ബുക്ക് ലൈവ് ഷോ ഇതിനോടകം ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നു....

Advertisment

publive-image

യുക്മാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളുടെ ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER" ന്റെ നാലാം ദിനമായ നാളെ വയലിനിലും കീ ബോർഡിലും തന്റെ കഴിവ് പ്രദർശിപ്പിക്കുവാൻ എത്തുന്ന ഫെബിയ ജിസ്മോൻ നല്ലൊരു ഗായിക കൂടിയാണ്. സ്റ്റെർലിങ് ഔവ്വർ ലേഡി പ്രൈമറി സ്കൂളിലെ ഇയർ 5 വിദ്യാർത്ഥിനിയായ ഫെബിയ യുക്മ കലാമേളകളിലും ബൈബിൾ കലോത്സവ വേദികളിലും ഒരു സ്ഥിര സാന്നിദ്ധ്യമാണ്. യുക്മ കലാമേളകളിൽ നിരവധി തവണ വിജയിയും 2018 - ലെ യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കലാമേളയിൽ സബ്ബ് ജൂണിയർ വിഭാഗം ചാമ്പ്യനുമായ ഫെബിയ, യുക്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന യുക്മ മാഗ്നാവിഷൻ സ്റ്റാർ സിംഗർ സീസൺ 4 ജൂണിയറിന്റെ ക്വാർട്ടർ ഫൈനലിലെത്തി നിൽക്കുന്ന ഒരു മത്സരാർത്ഥി കൂടിയാണ്. സംഗീതം, വയലിൻ, കീ ബോർഡ് എന്നിവയിൽ പരിശീലനം തുടരുന്ന ഫെബിയ പഠനത്തോടൊപ്പം സംഗീതത്തിലും ഉയരങ്ങൾ കീഴടക്കുവാനുള്ള ദൃഡനിശ്ചയത്തിലാണ്.

സ്റ്റെർലിങ്ങ് സെന്റ്. മോഡൻസ് ഹൈസ്കൂളിലെ ഇയർ 11 വിദ്യാർത്ഥിനിയായ അലീന റോജൻ നല്ലൊരു വയലിനിസ്റ്റാണ്. അലീന ഗ്രേറ്റ് ബ്രിട്ടൻ ബൈബിൾ കലോത്സവ വേദികൾ ഉൾപ്പടെ നിരവധി വേദികളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വയലിനിൽ പരിശീലനം തുടരുന്ന ഈ 16 കാരി കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള പരിശ്രമത്തിലാണ്.

അലീനയുടെ ഇളയ സഹോദരനായ ആൻഡ്രു റോജൻ ഡ്രംസിലും കീ ബോർഡിലും തന്റെ മികവ് തെളിയിച്ചിട്ടുള്ള ഒരു മിടുക്കനാണ്. പ്രസിദ്ധമായ നാഷണൽ യൂത്ത് ഓർക്കസ്ട്ര ഓഫ് സ്കോട്ലൻഡിലെ (NYOS) ഡ്രമ്മർ ആയ ആൻഡ്രു സ്റ്റെർലിങ്ങ് സെന്റ്. മോഡൻസ് ഹൈസ്കൂളിലെ ഇയർ 7 വിദ്യാർത്ഥിയാണ്. പഠനത്തോടൊപ്പം ഡ്രംസിലും കീ ബോർഡിലും കഠിന പരിശീലനം നടത്തി വരികയാണ് ഈ 12 വയസ്സ്കാരൻ.

യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER" ലൂടെ ജൂൺ 9 ചൊവ്വ വൈകുന്നേരം 5 മണിക്ക് നിങ്ങളുടെ മുന്നിലേക്ക് എത്തുന്ന

ഈ കൌമാര പ്രതിഭകളുടെ കലാപ്രകടനം ആസ്വദിക്കുവാൻ ലോകം മുഴുവനുമുള്ള മലയാളി സംഗീതാസ്വാദകരേയും യുക്മ സാംസ്കാരിക വേദി നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണ്.

കോവിഡ് - 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

പരിപാടി കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Please visit our page https://www.facebook.com/uukma.org/ to watch the live performances

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ " എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ukkma "LET'S BREAK IT TOGETHER
Advertisment