Advertisment

ഇലക്ഷന്‍ സ്പെഷ്യല്‍ ടീസറുമായി ഉള്‍ട്ട

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഉള്‍ട്ടയുടെ ഇലക്ഷന്‍ സ്പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ടീസറായാണ് പുറത്തുവിട്ടിരിക്കുന്നത്.

നായകനും നായികയും കൂടിയുള്ള കസേരകളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടുത്തിയാണ് ടീസറിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്‌. ഗോകുൽ സുരേഷ്‌ നായകനായി എത്തുന്ന ചിത്രത്തില്‍ അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാര്‍.

രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, സേതുലക്ഷ്മി, രചന നാരായണന്‍കുട്ടി, തെസ്നിഖാന്‍, ആര്യ, മഞ്ജുസുനിച്ചന്‍, കോട്ടയംപ്രദീപ്, ജാഫര്‍ ഇടുക്കി, സിനോജ് വര്‍ഗ്ഗീസ്, സുബീഷ് സുധി, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടു പ്രമാണിയും, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സുരേഷ് പൊതുവാള്‍. സിപ്പി ക്രീയേറ്റീവ് വര്‍ക്സിന്റെ ബാനറില്‍, ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരിനാരായണന്റെയും അജോയ്ചന്ദ്രന്റേയുമാണ് വരികള്‍ക്ക് സംഗീതം നല്‍കുന്നത് ഗോപി സുന്ദറും സുദര്‍ശനും ആണ്.

https://www.facebook.com/RameshPisharodyofficial/posts/2265108493744322

Advertisment