മദ്യം നിരോധിച്ചേ പറ്റൂ, മദ്യത്തിനെതിരായ പ്രചാരണ പരിപാടിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് ഉമാഭാരതി

നാഷണല്‍ ഡസ്ക്
Tuesday, February 23, 2021

ഭോപ്പാല്‍: ലഹരി മുക്ത പ്രചാരണത്തിനൊരുങ്ങി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ ഉമാ ഭാരതി. ലോക വനിതാ ദിനമായ മാര്‍ച്ച്‌ എട്ടിന് ക്യാംപെയ്ന് തുടക്കം കുറിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മദ്യത്തിനെതിരായ പ്രചാരണ പരിപാടിയില്‍ നിന്നും പിന്നോട്ട് പോകില്ല. മദ്യപാനികള്‍ മരിക്കുമെന്ന അവസ്ഥ വന്നാല്‍ പോലും അത് നിരോധിച്ചേ പറ്റു എന്നാണ് ഗ്വാളിയാറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഉമാഭാരതി പറഞ്ഞത്. മദ്യം കൊണ്ടുള്ള വരുമാനം പോയി തുലയട്ടെ എന്നാലും മദ്യം നിരോധിച്ചിരിക്കും’ എന്നായിരുന്നു വാക്കുകള്‍.

കോവിഡ് കാലത്ത് മദ്യശാലകള്‍ അടച്ചിരുന്നു. മദ്യം ലഭിക്കാതെ ഇവിടെ ഒരാള്‍ പോലും മരിച്ചില്ല എന്നാലിപ്പോള്‍ മദ്യവില്‍പ്പന വീണ്ടും തുടങ്ങിയപ്പോള്‍ ആളുകള്‍ മരിക്കാന്‍ തുടങ്ങി. ഝാന്‍സി മുന്‍ എംപി കൂടിയായ ഉമാ ഭാരതി വ്യക്തമാക്കി. പുതിയ പ്രചാരണ പരിപാടിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അതുമായി മുന്നോട്ട് പോകുമെന്നും അവര്‍ അറിയിച്ചു.

×