ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഡാലോചന കുറ്റം ചുമത്തി തിഹാര്‍​ ജയിലില്‍ അടച്ച ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ നേതാവ്​ ഉമര്‍ ഖാലിദ് കോവിഡ് മുക്തനായി. ഏപ്രില്‍ 24നായിരുന്നു 33കാരനായ ഉമര്‍ ഖാലിദിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയതിനെ തുടര്‍ന്ന് ഉമറിനെ തടവറയിലേക്ക് മാറ്റി.
/sathyam/media/post_attachments/1Ut9CT5deEmb7olhjYH3.jpg)
കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉമറിനെ ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ സമ്ബര്ക്കവിലക്കിലാക്കിയിരുന്നു. മെഡിക്കല്‍ സേവനം ലഭ്യമാക്കിയിരുന്നെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിലാണ്​​ ഉമര്‍ ഖാലിദിനെ അറസ്റ്റ്​​ ചെയ്യുന്നത്​​. ഏപ്രില്‍ 15ന്​ സെഷന്‍സ്​ കോടതി അദ്ദേഹത്തിന് ഒരു കേസില്‍​ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ യു.എ.പി.എ ചുമത്തിയ കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us