Advertisment

ഓവർസീസ് എൻസിപി ഖത്തർ കമ്മിറ്റി അദ്ധ്യക്ഷനായി ലക്ഷദ്വീപ് സ്വദേശി ഉമ്മർ ശരീഫിനെ നിയമിച്ചു

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

Advertisment

ഖത്തര്‍: ഓവർസീസ് എൻസിപി (ഓവർസീസ് നാഷണലിസ്റ്റ് കൾച്ചറൾ പീപ്പിൾ) ഖത്തർ കമ്മിറ്റി അദ്ധ്യക്ഷനായി ഉമ്മർ ശരീഫിനെ എൻ സി പി ദേശീയ നേതൃത്വം നിയമിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി ഓവർസീസ് സെൽ ദേശീയ അദ്ധ്യക്ഷൻ ബാബു ഫ്രാൻസീസ് ന്യൂഡൽഹി പാർട്ടി ആസ്ഥാനത്തു നിന്ന് നിയമന ഉത്തരവ് നൽകിയത്.

ശരദ് പവാർ എം.പി ദേശീയ പ്രസിഡണ്ടായ എൻസിപിയുടെ പ്രവാസി സാംസ്കാരിക സംഘടനയായ ഒഎൻസിപിയുടെ അദ്ധ്യക്ഷനായി നിയമിതനായ ഉമർ ശരീഫ് 25 വർഷമായി ഖത്തർ പ്രവാസിയാണ്.

ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപ് സ്വദേശികളായ ചെമ്മങ്കാത്ത് ആറ്റക്കോയയുടേയും, പാത്തുമാബിയുടേയും മകനായി ജനിച്ച ഉമ്മർശരീഫ് ആന്ത്രോത്ത് മഹാത്മ ഗാന്ധി കോളേജിലും ഫാറൂക്ക് കോളേജിലുമായി പഠനം പൂർത്തിയാക്കിയ ശേഷം പ്രവാസ ജീവിതത്തോടൊപ്പം സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പൊതുരംഗത്ത് സജീവ സാന്നിധ്യമാണ്.

എൻസിപിക്ക് ശക്തമായ സംഘടന സംവിധാനവും, സ്വാധീനവുമുള്ള ലക്ഷദ്വീപിൽ നിന്ന് പ്രവാസ ലോകത്ത് ദേശീയ തലത്തിൽ വിവിധ സംസ്ഥാനക്കാർ അംഗങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ ഖത്തർ നേതൃത്വത്തിലേക്കുള്ള നിയമനം ഉമർശരീഫിന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്ന് എൻസിപി ഓവർസീസ് സെൽ പത്രക്കുറിപ്പിൽ അറിയിച്ചു.

qatar news
Advertisment