ഇത് ഹിന നാഗരാജന്‍; ഇന്ത്യയിലെ മദ്യ വ്യവസായ രംഗത്ത് കരുത്ത് തെളിയിക്കാന്‍ ആദ്യമായി എത്തുന്ന വനിത

നാഷണല്‍ ഡസ്ക്
Sunday, December 13, 2020

ബെംഗളൂരു: ഇന്ത്യയിലെ മദ്യവ്യവസായ രംഗത്ത് കരുത്ത് തെളിയിക്കാന്‍ ഹിന നാഗരാജനെത്തുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്‍റെ നേതൃസ്ഥാനത്തേക്കാണ് ഹിനയുടെ രംഗപ്രവേശം. 2021 ജൂലൈ 1 മുതലാണ് ഹിന സിഇഒ പദവി വഹിക്കുക. നിലവിലെ സിഇഒ ആയ ആനന്ദ് കൃപാലു വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

അന്തര്‍ ദേശീയ മദ്യ കമ്പനിയായ ഡിയഗോയുടെ ഭാഗമാണ് യുഎസ്എല്‍. ജോണി വാക്കറും ടാലിസ്ക്കറും ഒക്കെ ഉത്പാദിപ്പിക്കുന്ന ഡിയാഗോ ആഫ്രിക്കയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു കുറച്ചു നാൾ ഹിന. കോസ്മെറ്റിക്‌സ് ബിസിനസ്സിന്റെ തലപ്പത്ത് നിന്നാണ് വ്യത്യസ്തമായ മദ്യ വ്യവസായ രംഗത്ത് ഹിന എത്തുന്നത്‌.

വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനം മാനേജ്മെന്‍റ് പുറത്ത് വിട്ടത്. ഡിയഗോ യൂറോപ്പ് ഇന്ത്യ പ്രസിഡന്‍റ് ജോണ്‍ കെന്നഡിക്ക് കീഴിലായിരിക്കും ഹിനയുടെ പ്രവര്‍ത്തനം.

×