ഉന്നാവ്: തനിക്ക് 14 വയസാണെന്ന് പറഞ്ഞ ഉന്നാവ് കേസിലെ രണ്ടാമത്തെ പ്രതി പ്രായപൂർത്തിയായ ആളാണെന്ന് കേസ് അന്വേഷിക്കുന്ന പോലീസ്. തനിക്ക് 14 വയസ്സാണെന്നാണ് അന്വേഷണത്തിനിടെ പ്രതി പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പ്രതിയുടെ ആധാർ കാർഡ് പരിശോധിച്ചതിനെ തുടർന്നാണ് പ്രായപൂർത്തിയ ആയ ആളാണ് ഇയാളെന്ന് പൊലീസിന് വ്യക്തമായത്.
ഉന്നാവിൽ രണ്ട് പെൺകുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച കേസിലെ രണ്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അറസ്റ്റിലായ പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്ന് പോലീസിനോട് നേരത്തെ പറഞ്ഞിരുന്നുവെന്ന് ഉന്നാവ് എ.എസ്.പി പറഞ്ഞു. ആധാർ കാർഡ് പരിശോധിച്ചപ്പോൾ ഇയാൾ പ്രായപൂർത്തിയായ ആളാണെന്ന് കണ്ടെത്താൻ കഴിഞ്ഞു.
ലംബു എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിനയ് കുമാർ ആണ് കേസിൽ പ്രധാനപ്രതി. അതേസമയം, പ്രായപൂർത്തിയായിട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയ രണ്ടാമത്തെയാൾ കുറ്റകൃത്യങ്ങൾക്ക് കൂട്ടാളിയാണ്
ബുധനാഴ്ചയായിരുന്നു ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ദളിത് പെണ്‍കുട്ടികളെ ബോധരഹിതരായി കൃഷിയിടത്തില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇതില്‍ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൂന്നാമത്തെ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ചയോടെ സംസ്‌കരിച്ചു.