ദേശീയം

ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉണ്ടാകുമെന്നും, പ്രിയങ്ക എന്നാവും അതിന്റെ പേരെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍; എസ്പിയുമായോ, ബിഎസ്പിയുമായോ സഖ്യമുണ്ടാക്കാതെ മത്സരിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്നും പ്രഖ്യാപനം

നാഷണല്‍ ഡസ്ക്
Sunday, July 4, 2021

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉണ്ടാകുമെന്നും പ്രിയങ്ക എന്നാകും അതിന്റെ പേരെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എസ്പിയുമായോ, ബിഎസ്പിയുമായോ സഖ്യമുണ്ടാക്കാതെ മത്സരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ അവകാശവാദം.

പ്രിയങ്കയുടെ മേല്‍നോട്ടത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മൂന്ന് ദശാബ്ദത്തിനുശേഷം സംസ്ഥാനത്ത് വന്‍ തിരിച്ചുവരവ് നടത്തും. പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകുമോ എന്നകാര്യം പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിക്കും. ഇനി കോണ്‍ഗ്രസിന്റെ ഊഴമാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഒരു ലക്ഷത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേസുകള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

×