Advertisment

യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഇ-ദ്രോണ

New Update

publive-image

Advertisment

കൊച്ചി : കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-ദ്രോണ ലേണിംഗ് പ്ലേറ്റ്ഫോം യുപി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 10,000 രൂപയുടെ സ്കോളർഷിപ്പ് നൽകും. വിശ്വശാന്തി ഫൗണ്ടേഷനുമായി ചേർന്നാണ് സ്കോളർഷിപ്പ് നൽകുന്നത്. സ്റ്റേറ്റ്, സിബിഎസ്‌സി, ഐസിഎസ്‌ഇ സിലബസുകളിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ് സ്കോളർഷിപ്പ് നൽകുന്നത് . അഞ്ച് - ആറ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇ-ദ്രോണ മാസ്റ്റേഴ്സ്, ഏഴ് - എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇ-ദ്രോണ സ്കോളേഴ്സ്, ഒൻപത് - പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇ-ദ്രോണ വിസാർഡ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് സ്കോളർഷിപ്പ് നൽകുന്നത്.

ഇ-ദ്രോണ ലേണിംഗ് പ്ലാറ്റ്‌ഫോമിൽ ഓൺലൈനായി നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുക. യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം 10,000 രൂപ വീതമാണ് സ്കോളർഷിപ്പ് ലഭിക്കുക.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31. യോഗ്യതാ പരീക്ഷ ഓഗസ്റ്റ് 15 ന് ഓൺലൈനിൽ നടക്കും. ഓഗസ്റ്റ് 18 ന് വിജയികളെ പ്രഖ്യാപിക്കും. താല്പര്യമുള്ള വിദ്യാർത്ഥികൾ https://edronalearning.com/scholarship എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക.

Advertisment