ദേശീയം

ഉത്തര്‍പ്രദേശില്‍ ജനസംഖ്യ കൂടുന്നു; ഭാവിയില്‍ പലതരം പ്രശ്‌നങ്ങളിലേക്കും ഇത് നയിക്കുമെന്ന് സംസ്ഥാന നിയമ കമ്മീഷന്‍

നാഷണല്‍ ഡസ്ക്
Sunday, June 20, 2021

ലഖ്‌നൗ: സംസ്ഥാനത്ത് ജനസംഖ്യ കൂടുന്നുവെന്നും ഇത് ഭാവിയില്‍ പലതരം പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും ഉത്തര്‍ പ്രദേശ് നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ നാഥ് മിത്തല്‍. ജനസംഖ്യ വര്‍ധിക്കുന്നത് ആശുപത്രികള്‍, ഭക്ഷ്യധാന്യം, പാര്‍പ്പിടം എന്നിവയ്ക്ക് സമ്മര്‍ദമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മതത്തിനോട് വിശ്വാസങ്ങള്‍ക്കോ മനുഷ്യാവകാശങ്ങള്‍ക്കോ നിയമ കമ്മീഷന് എതിര്‍പ്പില്ല, എന്നാല്‍ സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കേണ്ടതുണ്ടെന്നും അതിന് സഹായിക്കാനായി സര്‍ക്കാര്‍ വിഭവങ്ങളും സൗകര്യങ്ങളും ലഭ്യമാണെന്നും മിത്തല്‍ വ്യക്തമാക്കി

×