11 ദിവസം നീണ്ട പൂജ നടത്തി; തുടര്‍ന്ന് 40 പുരോഹിതര്‍ക്കായി നല്‍കിയത് 5.53 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍; സ്ത്രീ അറസ്റ്റില്‍

New Update

publive-image

ലഖ്‌നൗ: പുരോഹിതരെ കൊണ്ട് പൂജ നടത്തിയ ശേഷം വ്യാജ നോട്ടുകള്‍ നല്‍കി കബളിപ്പിച്ച കേസില്‍ സ്ത്രീ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം നടന്നത്. ഗീതാ പതക് എന്ന സ്ത്രീയാണ് പിടിയിലായത്.

Advertisment

40 പുരോഹതരെ നിയോഗിച്ച് 11 ദിവസം നീണ്ട പൂജയാണ് നടത്തിയത്. തുടര്‍ന്ന് 5.53 ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ നല്‍കി പുരോഹിതരെ ചതിക്കുകയായിരുന്നു ഇവര്‍.

പണവും വാങ്ങിപ്പോയ പുരോഹിതന്മാര്‍ക്ക് പിന്നീടാണ് തങ്ങള്‍ പറ്റിക്കപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Advertisment