Advertisment

ആകർഷകങ്ങളായ സമ്മാനങ്ങളുമായി ഉപകാർ ഖത്തറിൻ്റെ കരോൾ ഗാനമത്സരം

New Update

publive-image

Advertisment

ഉപകാർ ഖത്തർ ലോകവ്യാപകമായി കരോൾ ഗാനമത്സരം സംഘടിപ്പിക്കുന്നു. ലോകത്ത് എവിടെയുമുള്ളവർക്കും ജാതിഭേദമെന്യേ പങ്കെടുക്കാവുന്ന ഈ മത്സരത്തിലെ വിധികർത്താക്കൾ പ്രശസ്ത പിന്നണി ഗായകരായ ഗണേഷ് സുന്ദരം, ജിൻസ് ഗോപിനാഥ്, മലയാള ചലച്ചിത്ര സംഗീതസംവിധായകനായ ഭാഷ് ചേർത്തല എന്നിവരാണ്.

publive-image

മത്സരത്തിലെ ഒന്നാം സമ്മാനം ഖത്തറിലെ വേൾഡ് പ്ലാസ്റ്റിക്കും കാഞ്ഞിരപ്പള്ളി ഇരട്ടക്കുളങ്ങര ബിൽഡിംഗ്സും ചേർന്ന് സ്പോൺസർ ചെയ്യുന്ന മുപ്പതിനായിരം രൂപയും, രണ്ടാം സമ്മാനം ഖത്തറിലെ വേഗ സെറാമിക്സും കോട്ടയം എഫ്ഫാത്ത പ്രിൻ്റ് ഹൗസും ചേർന്ന് സ്പോൺസർ ചെയ്യുന്ന ഇരുപതിനായിരം രൂപയും, മൂന്നാം സമ്മാനം ഖത്തറിലെ ബെസ്റ്റ്കോ അലുമിനിയം ആൻ്റ് സ്റ്റീൽ കമ്പനി സ്പോൺസർ ചെയ്യുന്ന പതിനയ്യായിരം രൂപയും, നാലാം സമ്മാനം കുട്ടിക്കാനം ഹെവൻലി മിസ്റ്റ് റിസോർട്ട്സ് സ്പോൺസർ ചെയ്യുന്ന പതിനായിരം രൂപയുമാണ്.

കൂടാതെ അയ്യായിരം രൂപയുടെ നിരവധി പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. കുറഞ്ഞത് അഞ്ചുപേരും പരമാവധി പതിനഞ്ചു പേരും അടങ്ങിയ ടീമുകൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 00919745574872 എന്ന വാട്ട്സാപ്പ് നമ്പരിലോ christmascarolupakaar2020@gmail.com എന്ന ഇമെയ്ൽ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.

qatar news
Advertisment