കര്‍ണാടകയില്‍ ആവേശപ്പോര് ; പാട്ടും നൃത്തവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഘോഷം

New Update

publive-image

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. 131 സീറ്റുമായി കോണ്‍ഗ്രസ് മുന്നിലാണ്. 73 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 18 സീറ്റുകളില്‍ ജെ.ഡി.എസും മറ്റുള്ളവര്‍ രണ്ടു സീറ്റുകളിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. എക്സിറ്റ് പോളുകള്‍ സത്യമാകുന്ന കാഴ്ചയാണ് കാണുന്നത്.

Advertisment

വിജയമുറപ്പിച്ച് കോണ്‍ഗ്രസ് ആഘോഷം തുടങ്ങിക്കഴിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങും മുന്‍പെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.പാര്‍ട്ടി പ്രവര്‍ത്തകര്‍ ധോളും നാഗരുമായി ഒത്തുകൂടി. പാട്ടും ഭാംഗ്ര നൃത്തവുമായി ഉത്സവാന്തരീക്ഷത്തിലാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനം. വിജയാശംസകൾ നേർന്ന് പാർട്ടി നേതാക്കൾ പാർട്ടി ആസ്ഥാനത്തിന് പുറത്ത് പ്രത്യേക ഹനുമാന്‍ പൂജയും നടത്തി. കര്‍ണാടകയിലെ വിജയത്തില്‍ നന്ദി പറഞ്ഞുകൊണ്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ക്കായി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു.

മേയ് 10നായിരുന്നു കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരെല്ലാം ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയതോടെ കോൺഗ്രസ് കർണാടകയിൽ ആക്രമണാത്മക പ്രചാരണം നടത്തിയിരുന്നു.

Advertisment