അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞാ ചടങ്ങുകൾ ശനിയാഴ്ച

New Update

publive-image

ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമാകും. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് അന്തിമ തീരുമാനമായത്. ഈ മാസം 20ന് ബെംഗളൂരുവിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

Advertisment

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎൽഎമാരും യോഗത്തിനെത്തണമെന്നാണ് നിർദേശം. ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷി യോഗം സിദ്ധരാമയ്യയെ നേതായി തിരഞ്ഞെടുക്കും. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കാണ് ഹൈക്കമാന്റിന്റെ ഇടപെടലോടെ പരിഹാരമായത്.

സിദ്ധരാമയ്യ ആദ്യ രണ്ടര വർഷവും ശേഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകും എന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് വിവരമുണ്ട്. കർണാടക മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. ബുധനാഴ്ച നടന്ന ചർച്ചകൾക്കിടെ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ഇന്നുണ്ടായേക്കുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഡി കെ ശിവകുമാറിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് ഈ നീക്കം പാളുകയായിരുന്നു.

Advertisment