രാജ്യത്ത് 75 രൂപയുടെ നാണയം പുറത്തിറക്കുന്നു; ഒരു വശത്ത് പാർലമെന്റ് മന്ദിരത്തിന്റെ ചിത്രം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നത് കൂടി കണക്കിലെടുത്താണ് 75 രൂപയുടെ നാണയം പുറത്തിറക്കുന്നത്.
പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാർഥം പുറത്തിറക്കുക. മെയ് 28നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

Advertisment

നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. ഇടതുവശത്ത് ഭാരത് എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് ഇന്ത്യ എന്ന് ഇംഗ്ലീഷിലുമുണ്ടാകും. നാണയത്തിൽ രൂപ ചിഹ്നവും ലയൺ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളിൽ 75 എന്ന മൂല്യവും രേഖപ്പെടുത്തും.

44 മില്ലിമീറ്റർ വ്യാസമുണ്ടാകും നാണയത്തിന്. 35 ഗ്രാം ഭാരമുള്ള നാണയം ലോഹക്കൂട്ട് കൊണ്ടാണ് നിർമ്മിക്കുക. വെള്ളി, ചെമ്പ്, നിക്കൽ, സിങ്ക് എന്നിവ കൊണ്ടാണ് നാണയം നിർമ്മിക്കുക.

Advertisment