ബംഗളൂരു; കര്‍ണാടക മന്ത്രിസഭയിലേക്ക് 24 പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് നേതാക്കളും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മില്‍, ദിവസങ്ങളോളം നടന്ന നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ സംഭവവികാസം
മെയ് 13ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച വിജയം നേടി ആഴ്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ മന്ത്രിസഭ രൂപീകരിക്കാന്‍ പോകുന്നത്. മെയ് 20 ന് കര്‍ണാടകയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും 8 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് 24 പുതിയ മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയുടെ ഭാഗമാകും
ഇതോടെ മുഖ്യമന്ത്രിയടക്കം 34 മന്ത്രിമാരാണ് കര്‍ണാടക മന്ത്രിസഭയില്‍ ഉണ്ടാവുക. ലിംഗായത്ത്, വൊക്കലിഗ, പട്ടികജാതി-പട്ടികവര്‍ഗ, മുസ്ലിം, ബ്രാഹ്‌മണര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട മന്ത്രിമാരാണ് വിപുലീകരിച്ച മന്ത്രിസഭയില്‍ ഉണ്ടാവുകയെന്നാണ് ലഭിക്കുന്ന വിവരം.
ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈരെ ഗൗഡ, ഈശ്വര്‍ ഖന്ദ്രെ, റഹീം ഖാന്‍, സന്തോഷ് ലാഡ്, കെ എന്‍ രാജണ്ണ, കെ വെന്റകേഷ്, എച്ച് സി മഹാദേവപ്പ, ബൈരതി സുരേഷ്, ശിവരാജ് തങ്ങാടി, ആര്‍ ബി തിമ്മുപൂര്‍, ബി നാഗേന്ദ്ര, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മധു ബംഗാരപ്പ, ഡി സുധാകര്‍, ചലുവരയ്യ സ്വാമി, മങ്കുല്‍ വൈദ്യ, എം സി സുധാകര്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന എംഎല്‍എമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളത്. എച്ച്കെ പാട്ടീല്‍, ശരണ്‍പ്രകാശ് പാട്ടീല്‍, ശിവാനന്ദ് പാട്ടീല്‍, എസ്എസ് മല്ലിഖാര്‍ജുന, ശരണ്‍ബസപ്പ ദര്‍ശനപുര, ഏക എംഎല്‍സിയായ എന്‍എസ് ബോസരാജു എന്നിവരും പുതിയ മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെടും.
ഇതിനുപുറമെ, കര്‍ണാടക നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി സി പുട്ടരംഗഷെട്ടിയെ നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശവും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചു.
അബുദാബി: എമിറേറ്റിലെ ഇലക്ട്രിക് കാറുകളുടെ പരിശോധനകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ്. ലൈസൻസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് വേണ്ടി രണ്ട് വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ADNOC ഡിസ്ട്രിബൂഷൻ കമ്പനിയുമായി സഹകരിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയത്. ADNOC വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ, മുറൂർ ഏരിയ, അൽ ഐൻ, അൽ ബതീനിലെ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റ എന്നിവിടങ്ങളിലാണ് ഇലക്ട്രിക് കാറുകൾക്കായുള്ള പ്രത്യേക വരികൾ ഏർപ്പെടുത്തിയത്. ഇനിമുതൽ ഇലക്ട്രിക് കാർ ഉടമകൾക്ക് ഈ പ്രത്യേക വരികൾ […]
കൊച്ചി: അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് ആരംഭിച്ച കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്‌ഫോമിലൂടെ ഈ വർഷം ആയിരം ദരിദ്രരെ സർക്കാർ പദ്ധതികളുമായി ബന്ധിപ്പിക്കും. ഇതിനായി 46 വനിതാ വോളണ്ടിയർമാർക്ക് ഫൗണ്ടേഷൻ പരിശീലനം നല്‍കും. സാമൂഹ്യ പരിഗണനയുടെയും പൊതുതാൽപര്യത്തിന്‍റെയും ഇടപെടലുകളിലൂടെ വിഴിഞ്ഞത്ത് വ്യത്യസ്തമായ ഒരു മാതൃകയാണ് അദാനി ഫൗണ്ടേഷൻ അവതരിപ്പിക്കുന്നത്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ കോവിഡ് മഹാമാരി കാലത്താണ് വിഴിഞ്ഞത്ത് കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യയിലൂടെ സർക്കാരിനും ദരിദ്രർക്കും ഇടയിൽ ഒരു പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നു. അതുവഴി ആളുകൾക്ക് സർക്കാർ […]
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താൻ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റ് നിർദേശം നൽകി. കുവൈറ്റിലെ ജന സംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. പുതിയ നിർദേശം സംബന്ധിച്ച കാര്യങ്ങൾ പഠിക്കുകയാണെന്നും ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിനും ജനസംഖ്യാ പുനഃസന്തുലന സമിതിക്കും അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ ഒട്ടുമിക്ക റെസിഡൻസി പെർമിറ്റുകളും ഒരു […]
കണ്ണൂർ: ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇന്ന് രാവിലെ മൂന്ന് മണിയോടെ കണ്ണൂരിലാണ് സംഭവം. കുറ്റ്യാടി സ്വദേശി അൽത്താഫ്, കാഞ്ഞങ്ങാട് സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. എട്ടോളം കേസുകളിൽ പ്രതിയാണ് അൽത്താഫ്. കണിച്ചാര്‍ സ്വദേശി ജിന്റോ ആണ് മരിച്ചത്. 39 വയസായിരുന്നു. കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ജിന്റോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായാണ് ജിന്റോ ഇവിടെ എത്തിയത്. […]
കോഴിക്കോട്: വയോധികയെ പീഡിപ്പിച്ച് കൊന്നു. കോഴിക്കോട് ശാന്തി നഗർ കോളനിയിലാണ് ദാരുണ സംഭവം. 74കാരിയാണ് പീഡനത്തിനു ഇരയായി മരിച്ചത്. സംഭവത്തിൽ അയൽവാസിയായ രാജൻ പിടിയിലായി. വടക സ്വദേശിയാണ് ഇയാൾ.
ഡബ്ലിൻ: അയർലണ്ടിലെ ‘മലയാളി ഇന്ത്യൻസ് (MIND)’ സംഘടിപ്പിച്ച പതിനഞ്ചാമത് മെഗാമേള ശ്രദ്ധേയമായി. ഡബ്ലിനിലെ അസ്‌ല സെന്ററിൽ ഫിങ്ങൾ മേയർ ഹോവർഡ് മഹോണി ടുമും മുഖ്യാതിഥിയായ സിനിമാതാരം ഹണി റോസും ചേർന്ന് വിളക്ക് തെളിച്ചു കൊണ്ടാണ് മെഗാമേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. അയർലൻഡിലെ മന്ത്രിമാരായ ജാക്ക് ചേമ്പേഴ്സ്, തോമസ് ബൈർണെ എന്നിവർ മെഗാ മേളയുടെ മുഖ്യാതിഥികളായി. മലയാളികളുടെ ഈ ആഘോഷത്തിന് നെഞ്ചിലേറ്റിക്കൊണ്ട് നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് മലബാർ ഗോൾഡ് ഡയമണ്ട്സിനു വേണ്ടി യൂറോപ്പ്യൻ […]
പത്തനംതിട്ട: രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ് ആഷിക്കാണ് മരിച്ചത്. സ്‌കൂളില്‍ പത്താംതരത്തില്‍ ഒപ്പംപഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ നേരിട്ട് കാണാനാണ് ആഷിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. വീടിനോട് ചേര്‍ന്ന മറ്റൊരു സ്ഥലത്ത് സ്‌കൂട്ടര്‍വെച്ച ശേഷം നടന്നാണ് ആഷിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന്, ജനലില്‍ മുട്ടിവിളിച്ചപ്പോള്‍ പുറത്തേക്കുവന്ന പെണ്‍കുട്ടിയുടെ മാതാവ് തന്നെ കണ്ടുവെന്ന് ഉറപ്പാക്കിയതോടെ […]
ബഹ്‌റൈനിൽ ഭക്ഷ്യ ഉൽപ്പന്ന രംഗത്ത് തനത് മുദ്ര പതിപ്പിച്ച നാച്ചോ ഫുഡ് പ്രോഡക്ടസ് ആദ്യമായി പ്രവാസലോകത്തു അവതരിപ്പിച്ച കർഷകശ്രീ-യുടെ സീസൺ II അവാർഡ് നിശ ജൂൺ 3-ന് നടത്തപെടുകയുണ്ടായി ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ മുഖ്യതിഥിയായിരുന്നു. മത്സരത്തിന്റെ ചീഫ് ജഡ്ജ് മാർട്ടിൻ വഡുഘേ വിധിനിർണയം അവലോകനം ചെയ്തു. ഐ സി ആർ എഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ഐ എം എ സി ബഹ്‌റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, അവാർഡ് നിശയുടെ മുഖ്യ […]
ഹ്യൂമൻ റൈറ്റ്സ് മോധവി ഖാലിദ് അൽ ഹ്യൂമൈദിയും. മാൻ പവർ അതോറിറ്റി മോധാവി മർസൂക് അൽ ഓതൈബിയും ധാരണ പത്രം കൈമാറുന്നു കുവൈറ്റ് സിറ്റി: കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചുമതലകൾ സുഗമമാക്കുന്നതിന്നും രാജ്യത്തെ തൊഴിൽ മേഖലകൾക്ക് മികച്ച ഭാവി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് മനുഷ്യാവകാശങ്ങളുടെ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങളും കുവൈറ്റ് സർക്കാർ അംഗീകരിച്ച അന്താരാഷ്ട്ര കൺവെൻഷനുകൾ പ്രവർത്തിക്കുന്ന തത്വങ്ങളും സംവിധാനങ്ങളും കണക്കിലെടുക്കുന്നതായും […]