/sathyam/media/post_attachments/HVuqv3OCsLDRzIGqPZgZ.jpg)
ഇടുക്കി; കമ്പം ടൗണിലിറങ്ങിയ അക്രമങ്ങള്‍ നടത്തിയ അരികൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുമെന്ന് തമിഴ്‌നാട് വനംവകുപ്പ്. പിടികൂടുന്ന ആനയെ പിടിച്ച് ഉള്‍ക്കാട്ടില്‍ വിടാനാണ് തമിഴ്‌നാടിന്റെ തീരുമാനമെന്ന് തമിഴ്‌നാട് വനം വകുപ്പ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ റെഡ്ഡി വ്യക്തമാക്കി. മയക്കുവെടി വെക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് ലഭിച്ചാലുടന്‍ പിടികൂടാനുള്ള തുടര്‍ന്ന് നടപടികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. വെറ്റിനറി ഡോക്ടര്‍, കുങ്കിയാനകള്‍, വാഹനം അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നും ശ്രീനിവാസ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കൊമ്പന്‍ അക്രമാസക്തനാണെന്നും ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടാന്‍ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിര്‍ദേശിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അരിക്കൊമ്പന്‍ ലോവര്‍ ക്യാംപില്‍ നിന്ന് കമ്പം ടൗണില്‍. വാഹനങ്ങള്‍ തകര്‍ത്ത ആനയെ കാട്ടിലേക്ക് കയറ്റാന്‍ ശ്രമം നടക്കുകയാണ്. വെരി ഹൈ ഫ്രീക്വന്‍സി ആന്റിനകള്‍ ഉപയോഗിച്ചാണ് ആനയെ നിരീക്ഷിക്കുന്നത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ തേക്കടിയിലും നിരീക്ഷിച്ചുവരികയാണ്. കമ്പം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വി.എച്ച്.എഫ് ആന്റിനയുമായി ആനയുടെ നിലവിലെ സാന്നിധ്യം പരിശോധിക്കുന്നത്. ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍ ഉണ്ടെങ്കിലും ഇതില്‍ നിന്നും കാര്യമായ സിഗ്നലുകള്‍ ലഭിക്കാത്തതാണ് കാടിറങ്ങിയ കാര്യം വനപാലകര്‍ വൈകി അറിയാനിടയായതിന്റെ കാരണം.
ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ച് തുറന്നുവിട്ട അരിക്കൊമ്പന്‍ വ്യാഴാഴ്ച രാത്രിയാണ് കാടിറങ്ങി ജനവാസ മേഖലക്ക് സമീപമെത്തിയത്. മുരുകന്റെ വീടിനു സമീപമാണ് രാത്രി അരിക്കൊമ്പനെ കണ്ടത്.വീടിന്റെ കതകില്‍ തട്ടിയെങ്കിലും നാശനഷ്ടമൊന്നും വരുത്തിയില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തേക്കടിയിലെ വനപാലകര്‍ തിരികെ കാട്ടിനുള്ളിലേക്ക് ഓടിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us