/sathyam/media/post_attachments/aEOLOkTku20aLbdTeibA.webp)
ചെന്നൈ: പുതിയ പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടനത്തിൽ പരിഹാസവുമായി നടൻ പ്രകാശ് രാജ്. 'വിശ്വഗുരുവിൻറെ ഗൃഹപ്രവേശന ചടങ്ങിന് അഭിനന്ദനങ്ങൾ' എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ജസ്റ്റ് ആക്ടിംഗ് എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്.
അതേസമയം, രജനീകാന്ത്,ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് രംഗത്തെത്തി. തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോൽ ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിൽ തിളങ്ങുമെന്ന് രജനീകാന്ത് ട്വീറ്റ് ചെയ്തു. തമിഴൻറെ അഭിമാനം ഉയർത്തിപ്പിടിച്ചതിനു പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. ‘‘പുതിയ പാർലമെന്റ് മന്ദിരം. ഞങ്ങളുടെ പ്രതീക്ഷയുടെ പുതിയ ഭവനമാണ്. ഈ പുതിയ വീട് വളരെ വലുതായിരിക്കട്ടെ, അതിൽ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഉള്ള എല്ലാവർക്കും ഇടമുണ്ട്. പുതിയ വീട് എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകളെയും ആശ്ലേഷിക്കട്ടെ. ജനാധിപത്യത്തിന്റെ ആത്മാവ് അതിന്റെ പുതിയ ഭവനത്തിൽ ദൃഢമായി നിലകൊള്ളട്ടെ’’ഷാരൂഖ് ട്വീറ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us