തെലങ്കാനയിൽ നിർണായക നീക്കങ്ങളുമായി കോൺഗ്രസ്; ശർമിള റെഡ്ഢി ഡി.കെ ശിവകുമാറിനെ കണ്ടു

New Update

publive-image

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ നിർണായ നീക്കങ്ങളുമായി കോൺഗ്രസ്. വൈ.എസ്.ആർ തെലങ്കാന പാർട്ടി നേതാവ് ശർമിള റെഡ്ഢി ബംഗളൂരുവിലെത്തി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ കണ്ടു. വൈ.എസ്.ആർ തെലങ്കാന പാർട്ടിയുമായി കോൺഗ്രസ് സഖ്യ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനിടെയാണ് സന്ദർശനം.

Advertisment

തെലങ്കാനയുടെ ചുമതലയുള്ള നേതാവാണ് ഡി.കെ ശിവകുമാർ. 2021-ലാണ് ശർമിള വൈ.എസ്.ആർ തെലങ്കാന എന്ന പാർട്ടി രൂപീകരിച്ചത്. കർണാടകയിലെ വിജയത്തിൽ കോൺഗ്രസിനെ അഭിനന്ദിച്ചുള്ള ശർമിളയുടെ ട്വീറ്റ് ചർച്ചയായിരുന്നു. ആറ് മാസം മാത്രമാണ് ഇനി തെലങ്കാന തെരഞ്ഞെടുപ്പിനുള്ളത്.

103 സീറ്റുകളുമായി ഭാരത് രാഷ്ട്ര സമിതി തെലങ്കാനയിൽ ബഹുദൂരം മുന്നിലാണ്. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം എഴ് സീറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. വെറും അഞ്ച് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് തെലങ്കാനയിലുള്ളത്. ഇതിൽനിന്ന് വലിയൊരു മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.കെ ശിവകുമാറിനെ മുന്നിൽ നിർത്തി കോൺഗ്രസിന്റെ പുതിയ നീക്കങ്ങൾ.

Advertisment