ഡല്‍ഹി കൊലപാതകം; പെൺകുട്ടി സാഹിലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ് കൊലപാതക കാരണമെന്ന് സുഹൃത്തുക്കൾ

New Update

publive-image

ഡല്‍ഹി: ഡൽഹിയിൽ ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടി സാക്ഷി ദീക്ഷിത് പ്രതി സാഹിലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ് കൊലപാതക കാരണമെന്ന് സുഹൃത്തുക്കൾ. സാക്ഷിയുടെ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളാണ് പൊലീസിന് മൊഴി നൽകിയത്. കൊല്ലപ്പെട്ട സാക്ഷിയും സാഹിലും തമ്മിൽ നാല് വർഷത്തെ പരിചയമാണ് ഉണ്ടായിരുന്നത്. സാഹിലിൻ്റെ പെരുമാറ്റത്തിൽ മാറ്റം വന്നതോടെ ആണ് സാക്ഷി സാഹിലിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചത് എന്നും സുഹൃത്തുക്കൾ പൊലീസിൽ മൊഴി നൽകി.

Advertisment

അതേസമയം സാഹിലിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യാൻ ആണ് പൊലീസ് നീക്കം. കൃത്യം നടത്തിയ ശേഷം ഉത്തർപ്രദേശിലേക്ക് കടക്കാൻ സാഹിലിനെ ആരെങ്കിലും സഹായിച്ചോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെട്ട പ്രതി പിതാവിനെ ഇതേ ഫോണിൽ നിന്ന് വിളിച്ചതോടെയാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ ഷാഹ്ബാദിൽ 16 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ ഇരുപത്തി രണ്ട് തവണ കുത്തിയ സാഹിൽ ഭാരമേറിയ കല്ല് പലതവണ ശരീരത്തിലേക്ക് ഇടുകയും ചെയ്താണ് കൊലപ്പെടുത്തിയത്.

Advertisment