/sathyam/media/post_attachments/IJ0NSAT3DgvylHJ1oROu.webp)
ഡല്‍ഹി: ഐപിഎല്‍ പതിനാറാം സീസണ്‍ കൊടിയിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം മറ്റൊരാള്‍ കൂടി താരമാവുകയാണ്. മറ്റാരുമല്ല സാക്ഷാല്‍ 'ബിരിയാണി'യാണ് ആ താരം. ക്രിക്കറ്റ് ഭ്രാന്തിനൊപ്പം ബിരിയാണിയും ഒരു ഭ്രാന്തായി മാറിയതിന്‍റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. മിനിറ്റില്‍ 212 എന്ന കണക്കില്‍ ഈ സീസണില്‍ 12 ദശലക്ഷം ബിരിയാണി ഓര്‍ഡറുകള്‍ ലഭിച്ചതായി സ്വിഗ്ഗി തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.
''മിനിറ്റില്‍ 212 എന്ന കണക്കില്‍ 12 ദശലക്ഷത്തിലധികം ഓർഡറുകളോടെ ഈ സീസണിൽ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണത്തിനുള്ള ട്രോഫി ബിരിയാണി സ്വന്തമാക്കിയെന്ന്'' കമ്പനി കുറിച്ചു. 2020 ഐപിഎൽ സമയത്ത്, ചിക്കൻ ബിരിയാണി, ബട്ടർ നാൻ, മസാല ദോശ എന്നിവ ഓർഡറുകളിൽ 30 ശതമാനം വർദ്ധനവ് കണ്ടതായി സ്വിഗ്ഗി വ്യക്തമാക്കി. ഐപിഎൽ സ്പെഷ്യൽ മെനുകൾ, പ്രത്യേകിച്ച് കോമ്പോകൾ ഹിറ്റായെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.2023 ലെ പുതുവത്സര തലേന്ന്, സ്വിഗ്ഗി ഏകദേശം 3.50 ലക്ഷം ബിരിയാണി ഓർഡറുകൾ
ട്വിറ്റർ വോട്ടെടുപ്പ് പ്രകാരം, 76.2 ശതമാനം ഓർഡറുകൾ ഹൈദരാബാദി ബിരിയാണിക്ക് ലഭിച്ചു.ഹൈദരാബാദിൽ ഏറ്റവും കൂടുതൽ ബിരിയാണി വിൽക്കുന്ന റെസ്റ്റോറന്റുകളിൽ ഒന്നായ ബവാർച്ചി 2021 പുതുവത്സര രാവിൽ മിനിറ്റിൽ രണ്ട് ബിരിയാണികൾ വിതരണം ചെയ്തിരുന്നു.തുടർച്ചയായ ഏഴാം വർഷവും ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട വിഭവമായി മാറിയിരിക്കുകയാണ് ബിരിയാണി. ഓരോ സെക്കൻഡിലും 2.28 ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും സ്വിഗ്ഗി അറിയിച്ചു.