New Update
/sathyam/media/post_attachments/2ZznxM8bVtZ42QLPfsfs.jpg)
പിതോറ​ഗർ; ഉത്തരാഖണ്ഡിലെ പിതോറഗറിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ റോഡ് ഒഴുകിപ്പോയി. ഇതോടെ 300ളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. ലഖൻപൂരിനടുത്ത് ധർചുളയിലും ഗുഞ്ജിയിലുമായാണ് ആളുകൾ കുടുങ്ങിയത്. രണ്ട് ദിവസത്തിനു ശേഷം ഈ റോഡിലൂടെ ഗതാഗതം സുഗമമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Advertisment
സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിൽ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പുനൽകി. യാത്രികർ സുരക്ഷിതമായ ഇടങ്ങളിൽ കഴിയണമെന്ന് പൊലീസ് അറിയിച്ചു. യമുനോത്രി, ഗംഗോത്രി ധം യാത്രകൾക്കായി എത്തിയ ഭക്തർ കാലാവസ്ഥയ്ക്കനുസരിച്ച് യാത്ര ചെയ്യുക. കുട, റെയിൻ കോട്ട് തുടങ്ങിയവ കരുതണമെന്നും പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us