/sathyam/media/post_attachments/fqmM2SQdO1F90fZQhxHB.jpg)
ഭുവനേശ്വർ∙ ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ–കൊൽക്കത്ത കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. അൻപതിലധികം പേർക്ക് പരുക്കുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ ബലാസോർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ നാലു ബോഗികൾ മറിഞ്ഞു.
കൂടുതൽ രക്ഷാപ്രവർത്തകരെ അപകട സ്ഥലത്തേക്ക് അയച്ചതായി റെയിൽവേ അറിയിച്ചു. ബലാസോർ ജില്ലാ കലക്ടറും ഇവിടേക്കു പുറപ്പെട്ടു.