20 വര്‍ഷത്തിനിടെ 50 സ്ത്രീകളെ വിവാഹം കഴിച്ചു; ലക്ഷങ്ങള്‍ തട്ടിയെടുത്തു മുങ്ങിയ 55കാരന്‍ പിടിയില്‍

New Update

publive-image

ഡല്‍ഹി: 20 വർഷത്തിനിടെ വിവിധ മാട്രിമോണിയൽ വെബ്‌സൈറ്റുകളിലൂടെ 50 സ്ത്രീകളെ കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി നടത്തിയ 55കാരന്‍ പിടിയില്‍. ജംഷഡ്‍പൂര്‍ സ്വദേശിയായ തപേഷിനെ വ്യാഴാഴ്ച ഒഡീഷയിൽ നിന്നാണ് ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

1992ൽ കൊൽക്കത്തയിൽ വച്ചാണ് പ്രതി ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് പെൺമക്കളുണ്ട്.ഭാര്യയെയും പെൺമക്കളെയും ഉപേക്ഷിച്ച് 2000-ൽ ഇയാള്‍ നാടുവിട്ടു. അടുത്തിടെ ഗുരുഗ്രാമിൽ ഒരു സ്ത്രീ ഒരു കേസ് ഫയൽ ചെയ്തതായി പൊലീസ് പറഞ്ഞു. അതിൽ ഒരു വിവാഹ ആപ്പ് വഴി പ്രതിയെ കണ്ടുമുട്ടിയെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം പ്രതി യുവതിയെ കബളിപ്പിച്ച് ആഭരണങ്ങൾ ഉൾപ്പെടെ 20 ലക്ഷം രൂപ തട്ടിയെടുത്തു.ഇതിനിടെ പ്രതി ബെംഗളൂരുവിലെത്തി ‘സ്മാർട്ട് ഹയർ സൊല്യൂഷൻ’ എന്ന പേരിൽ ജോബ് പ്ലെയ്‌സ്‌മെന്‍റ് ഏജൻസി ആരംഭിച്ചതായി അന്വേഷണത്തിൽ പൊലീസിന് മനസിലായി.

ജോലി നൽകാമെന്ന് പറഞ്ഞ് തപേഷ് പിന്നീട് ആളുകളെ കബളിപ്പിക്കാന്‍ തുടങ്ങി. എന്നാൽ ഈ തട്ടിപ്പ് അധികനാൾ നീണ്ടുനിൽക്കാതെ വന്നപ്പോൾ ഷാദി ആപ്പ് വഴി വിവാഹമോചിതരും വിധവകളും വിവാഹിതരുമായ സ്ത്രീകളുമായി ഡേറ്റിംഗ് ആരംഭിച്ചു.മധ്യവയസ്‌കരായ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും അവരെ വഞ്ചിക്കുകയും ചെയ്തു.“പ്രതി കഴിഞ്ഞ 20 വർഷത്തിനിടെ ഇതുവരെ 50 ലധികം സ്ത്രീകളെ വിവാഹം കഴിച്ചു കബളിപ്പിച്ചു. ഒഡീഷയിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും,” ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

Advertisment