യുപിയില്‍ വനിതാ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിനുള്ളിൽ ഒളിപ്പിച്ചു

New Update

publive-image

പ്രയാഗ്‍രാജ്: യുപിയിൽ വനിതാ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിനുള്ളിൽ ഒളിപ്പിച്ചു . പ്രയാഗ് രാജിലെ ജമുനപരിലാണ് സംഭവം. പ്രതി അരവിന്ദിനെ പൊലീസ് പിടികൂടി.രാജ് കേസര്‍(35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

Advertisment

യമുനപർ കർച്ചന പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹേവ പ്രദേശത്തെ പ്രതി അരവിന്ദിന്‍റെ വീട്ടില്‍ നിന്നും വെള്ളിയാഴ്ചയാണ് രാജിന്‍റെ മൃതദേഹം കണ്ടെടുത്തത്. രണ്ടാഴ്ച മുമ്പ് അരവിന്ദ് കേസറിനെ കൊലപ്പെടുത്തി മൃതദേഹം തന്‍റെ വീട്ടിലെ ടാങ്കിൽ ഒളിപ്പിച്ചുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) വിശ്വജിത് സിംഗ് പറഞ്ഞു.മേയ് 30 മുതലാണ് രാജ് കേസറിനെ കാണാതായത്. യുവതിയുടെ ഫോണിലെ കോൾ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ അരവിന്ദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

Advertisment