വിവസ്ത്രനാക്കി, കൈകാലുകൾ ബന്ധിച്ച് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; യുപിയിൽ മകനോട് പിതാവിൻ്റെ ക്രൂരത

New Update

publive-image

ഹർദോ; ഉത്തർപ്രദേശിലെ ഹർദോയിൽ പത്തുവയസ്സുകാരൻ മകനോട് പിതാവിൻ്റെ ക്രൂരത. നിസ്സാര തെറ്റിൻ്റെ പേരിൽ മകനെ വിവസ്ത്രനാക്കി കൈകാലുകൾ ബന്ധിച്ച് ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. റെയിൽവേ ട്രാക്കിൽ നഗ്നനായി ഇരിക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Advertisment

നഗ്നനായി കൈകാലുകൾ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ബന്ധിച്ച നിലയിൽ ഒരു കുട്ടി റെയിൽവേ ട്രാക്കിന് നടുവിൽ ഇരിക്കുന്നതാണ് വൈറലായ വീഡിയോ. ഹർദോയ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സീതാപൂർ മേൽപ്പാലത്തിന് താഴെ നിന്നുള്ളതാണ് വൈറലായ വീഡിയോ എന്നാണ് സൂചന. എന്തിനാണ് കുട്ടിയെ ഇങ്ങനെ ഇരുത്തിയെന്ന് ഒരു സ്ത്രീ പിതാവിനോട് ചോദിക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. ദൂരെ നിന്ന് ട്രെയിൻ വരുന്നുണ്ടെന്നും മകനെ റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റണമെന്നും ആളുകൾ നിർബന്ധിക്കുന്നുണ്ട്.

ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ മകൻ രാത്രി വൈകി തിരിച്ചെത്തിയതിനാണ് പിതാവിന്റെ ഈ ക്രൂരമായ ശിക്ഷ. സഹോദരി പിതാവിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണണം. ആളുകൾ ബഹളം വെച്ചതിനെ തുടർന്നാണ് ഇയാൾ മകനെ ട്രാക്കിൽ നിന്ന് മാറ്റിയത്. വൈറലായ വീഡിയോ റെയിൽവേ പൊലീസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജിആർപി സ്റ്റേഷൻ ഇൻചാർജ് അരവിന്ദ് കുമാർ സംഭവത്തിൽ അന്വേഷണം നടത്തി നടപടിക്ക് ഉത്തരവിട്ടു.

Advertisment