ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ട്രക്ക് ഇടിച്ച് കുട്ടിയാനകൾ ചെരിഞ്ഞു

New Update

publive-image

ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ട്രക്ക് ഇടിച്ച് കുട്ടിയാനകൾ ചെരിഞ്ഞു. ചിറ്റൂർ ജില്ലയിലെ പാലമനേരു മണ്ഡലിലാണ് സംഭവം. മൂന്ന് കുട്ടിയാനകളാണ് ചെരിഞ്ഞത്.

Advertisment

പാലമനേരു ദേശീയപാതയിലെ ജഗമാർല ക്രോസിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന കുട്ടിയാനകളെ ട്രക്ക് ഇടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ട്രക്കിന്‍റെ അമിത വേഗതയാണ് അപകടത്തിന് വഴിവെച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Advertisment