നിതീഷ് കുമാറിനു നേരെ ചീറിപ്പാഞ്ഞ് രണ്ട് ബൈക്കുകള്‍; രക്ഷപ്പെട്ടത് ഫുട്പാത്തിലേക്ക് ചാടിക്കയറി

New Update

publive-image

Advertisment

പറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ സുരക്ഷയില്‍ വീഴ്ച. പ്രഭാത നടത്തത്തിനിടെ രണ്ട് ബൈക്കുകൾ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞെത്തി. മുഖ്യമന്ത്രി ഫുട്‍പാത്തിലേക്ക് ചാടിക്കയറിയാണ് രക്ഷപ്പെട്ടത്. സുരക്ഷാവലയം ഭേദിച്ചാണ് ബൈക്കുകളെത്തിയത്. ബൈക്ക് ഓടിച്ചവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.

സർക്കുലർ റോഡിന് സമീപം ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെയാണ് സംഭവം. സംഭവത്തിൽ അന്വേഷണം തുടങ്ങി. പിടികൂടിയവരെ പൊലീസ് ചോദ്യംചെയ്യുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

മുന്‍പും നിതീഷ് കുമാറിന്‍റെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പൊതുപരിപാടിയില്‍ പങ്കെടുക്കവേ സദസ്സിൽ നിന്നൊരാൾ എഴുന്നേറ്റ് മുഖ്യമന്ത്രിക്ക് നേരെ കയ്യോങ്ങി. തോളിലാണ് അടിയേറ്റത്. പ്രചാരണ റാലിയിൽ പലതവണ നിതീഷ് കുമാറിനു നേരെ കല്ലേറും ഉണ്ടായിട്ടുണ്ട്.

Advertisment