14കാരിയെ പീഡിപ്പിച്ച പിതാവിനും മകനും 20 വർഷം വീതം തടവ്

New Update

publive-image

മംഗളൂരു: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവും മകനും ഇനി 20 വർഷം ജയിലിൽ. മണിപ്പാൽ ദാവൺഗരെ സ്വദേശി കെ. ശിവശങ്കർ (58), മകൻ സചിൻ (28) എന്നിവരെയാണ് ഉഡുപ്പി പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്.

Advertisment

അതിജീവിതയായ ബാലികയും മാതാവും താമസിക്കുന്ന വീടിന്റെ മറ്റൊരു ഭാഗത്താണ് പ്രതികൾ വാടകക്ക് താമസിച്ചിരുന്നത്. കോവിഡ് കാലത്ത് മാതാവ് പുലർച്ചെ അഞ്ചിന് ജോലിക്ക് പോയിരുന്ന 2020 ഏപ്രിൽ - ഒക്ടോബർ കാലയളവിലാണ് ഇരുവരും പെൺകുട്ടിയെ ക്രൂരതക്കിരയാക്കിയത്.

പെൺകുട്ടി വിവരം അയൽക്കാരിയോട് പറയുകയും അവർ ചൈൽഡ് ഹെൽപ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ശിശു സുരക്ഷാ ഓഫീസർ വനിത പൊലീസിൽ പരാതി നൽകി.

കേസിലെ 22 സാക്ഷികളിൽ 15 പേരെ വിസ്തരിച്ചു. തടവ് കൂടാതെ 30,000 രൂപ പിഴയും മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവുമായി അതിജീവിതക്ക് നൽകാൻ വിധിച്ച കോടതി, തുക പെൺകുട്ടിയുടെ അക്കൗണ്ടിൽ സ്ഥിരനിക്ഷേപമാക്കാനും നിർദേശിച്ചു

Advertisment