/sathyam/media/post_attachments/l00yEF4kKLOAib79O8R4.jpg)
ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴയെ തുടർന്ന് ചെന്നൈയടക്കം ആറ് ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്,തിരുവള്ളൂർ ജില്ലകളടക്കം ആറ് ജില്ലകളിലാണ് അവധി. ഞായറാഴ്‌ച രാത്രിയോടെയാണ് ചെന്നൈയിൽ കനത്ത മഴ പെയ്‌ത് തുടങ്ങിയത്. മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടായി. മരം കടപുഴകി വീണ് പലയിടത്തും ഗതാഗത തടസമുണ്ടായി. മഴയെ തുടർന്ന് വ്യോമഗതാഗതം വൈകി. പത്തോളം വിമാനങ്ങൾ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. നിരവധി അന്താരാഷ്‌ട്ര വിമാന സർവീസുകളടക്കം വൈകാനും ഇടയായി.
മീനമ്പാക്കത്ത് തിങ്കളാഴ്‌ച പുലർച്ചെ വരെ 13.7 സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. ഇന്ന് 10 മണിവരെ കനത്ത മഴയാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയെത്തുടർന്ന് ചെന്നൈ ഒ.എം.ആർ റോഡിൽ ഗതാഗതം തടസപ്പെട്ടു. കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവണ്ണാമലൈ,കള്ളക്കുറിച്ചി, വില്ലുപുറം, കൂടല്ലൂർ, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, തിരുച്ചിറപ്പള്ളി, അരിയല്ലൂർ, പെരുമ്പല്ലൂർ എന്നിവിടങ്ങളിലും പുതുച്ചേരി, കരൈക്കൽ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെ മിതമായതോ ഒറ്റപ്പെട്ടതോ ആയ മഴ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us