New Update
/sathyam/media/post_attachments/OGKiT6X4OfoEqSQCI1V0.webp)
മുംബൈ: ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് കുട്ടികളുൾപ്പെടെ 14 പേർക്ക് പരിക്കേറ്റു. കമല മിൽസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന 16 നിലകളുള്ള കെട്ടിടത്തിന്റെ ലിഫ്റ്റാണ് തകർന്നത്. ലോവർ പരേലിലെ ട്രേഡ് വേൾഡ് കെട്ടിടത്തിലെ നാലാം നിലയിലാണ് ലിഫ്റ്റ് തകർന്നുവീണത്.
Advertisment
ലിഫ്റ്റിലുള്ള എല്ലാവരെയും സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. പരിക്കേറ്റ ഒമ്പതുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ നാല് പേർ കുട്ടികളാണ്. ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി പറഞ്ഞയച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us