മൂന്നുവയസുകാരനെ കടിച്ചെടുത്ത് കാട്ടിലേക്കോടി പുലി; തലനാരിഴക്ക് രക്ഷപെടൽ

New Update

publive-image

തിരുപ്പതി; ആന്ധ്രാ പ്രദേശിലെ തിരുപ്പതിയിൽ പുലിയുടെ ആക്രമണത്തിൽ മൂന്നുവയസുകാരന് പരിക്ക്. അലിപ്പിരി തിരുമല കാൽനടപ്പാതയിൽ ഏഴാം മൈലിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടിയെ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചു.

Advertisment

അഡോണിയിൽ നിന്നുള്ള തീർത്ഥാടക സംഘത്തിലുണ്ടായിരുന്നതാണ് കുട്ടി. ഏഴാം മൈലിലെ ഹനുമാൻ പ്രതിമയ്ക്ക് സമീപം അത്താഴം കഴിക്കുന്നതിനിടെ മൂന്ന് വയസുകാരനായ കൗശിക് കളിക്കാനായി ഇറങ്ങി. ഇതിനിടെ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. കുട്ടിയെ കാടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാനും പുലി ശ്രമിച്ചു. എന്നാൽ, വിജിലൻസ് ഗാർഡുകളും ഭക്തസംഘവും പുലിയെ തുരത്തി.

നിലവിൽ തിരുപ്പതിയിലെ ടിടിഡിയുടെ ബിആർആർഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.

Advertisment