/sathyam/media/post_attachments/gMjH7ypu2p7KvHt7OivT.jpg)
ഡല്‍ഹി; എയര്‍ഇന്ത്യ വിമാനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യയുടെ മുംബൈ-ഡല്‍ഹി എഐസി 866 വിമാനത്തില്‍ ജൂണ്‍ 24 നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. വിമാനത്തിന്റെ 9-ാം നിരയില്‍ 17 എഫ് സീറ്റിലിരുന്ന രാം സിംഗ് എന്ന യാത്രക്കാരന്‍ വിമാനത്തില്‍ മലമൂത്ര വിസര്‍ജനംനടത്തുകയും തുപ്പുകയും ചെയ്തതായി എഫ്ഐആറില്‍ പറയുന്നു.
മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ക്യാബിന്‍ ക്രൂ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കുകയും മറ്റുള്ളവരില്‍ നിന്ന് മാറ്റിയിരുത്തുകയും ചെയ്തിരുന്നു. പൈലറ്റും സ്ഥിതിഗതികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും വിമാനം ഇറങ്ങുമ്പോള്‍ സുരക്ഷാ സഹായം നല്‍കണമെന്ന് കമ്പനിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. യാത്രക്കാരന്റെ പെരുമാറ്റം നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു.
കുറ്റാരോപിതനായ യാത്രക്കാരനെ ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യയുടെ സെക്യൂരിറ്റി മേധാവിയും ഒപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 294 (അശ്ലീല പ്രവൃത്തികള്‍), 510 (മദ്യപിച്ചെത്തി പൊതുസ്ഥലത്ത് മോശമായി പെരുമാറുക) എന്നിവ പ്രകാരം യാത്രക്കാരന് എതിരെ കേസെടുത്തിട്ടുണ്ട്.
2022 നവംബര്‍ 26-ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മദ്യപിച്ചെത്തിയ ഒരാള്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചെന്ന് കേസ് ഏറെ വിവാദമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us