/sathyam/media/post_attachments/Xrhw40eiG8ZjRdNNbBL4.jpg)
ഡല്‍ഹി; പ്രഗതി മൈതാന തുരങ്കത്തിനുള്ളില്‍ ഡെലിവറി ഏജന്റിനെയും സഹായിയേയും തോക്ക് ചൂണ്ടി രണ്ട് ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരിച്ചറിഞ്ഞ ബാക്കിയുള്ള രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹിയിലെ പ്രഗതി മൈതാന്‍ തുരങ്കത്തിന് സമീപം ബൈക്കിലെത്തിയ ആയുധധാരികളായ നാല് പേര്‍ തോക്കൂചൂണ്ടി കാര്‍ യാത്രികനില്‍ നിന്ന് രണ്ട് ലക്ഷം രൂപ അപഹരിച്ചത്. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
ഒമ്‌നിയ എന്റര്‍പ്രൈസസിലെ ഡെലിവറി ഏജന്റായ പട്ടേല്‍ സാജന്‍ കുമാറിനെ ഗുരുഗ്രാമിലേക്കുളള യാത്രയ്ക്കിടെയാണ് ഇവര്‍ കൊള്ളയടിച്ചത്. പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 397/34 വകുപ്പ് പ്രകാരം ഫയല്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ള രണ്ട് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us