ഡൽഹിയിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു; രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ മരണം

New Update

publive-image

ന്യൂഡൽഹി: ഡൽഹിയിൽ തെരുവിൽ കിടന്നിരുന്ന ലൈവ് വയറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. റോഡിൽ മഴവെള്ളം നിറഞ്ഞതാണ് അപകടത്തിന് കാരമായത്. ഇന്ന് (ജൂൺ 27) രാവിലെ 5 മണിയോടെയാണ് സംഭവം നടന്നത്. ഡൽഹിയിലെ ബന്ധുവിനെ സന്ദർശിക്കാനെത്തിയ സുഹൈലാണ് മരിച്ചത്.

Advertisment

രണ്ട് ദിവസത്തിനിടെ ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. ഞായറാഴ്ച, ദേശീയ തലസ്ഥാനത്ത് വെള്ളപ്പൊക്കമുള്ള റോഡിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെ യുവതി വൈദ്യുത തൂണിൽ സ്പർശിച്ചപ്പോൾ വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കുകയായിരുന്നു യുവതി താങ്ങിനായി ഒരു വൈദ്യുത തൂണിൽ പിടിക്കുകയായിരുന്നു.

Advertisment