ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പ്രവാസിയിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; അന്വേഷണം ആരംഭിച്ച് പോലീസ്

New Update

publive-image

ന്യൂഡൽഹി: കസ്റ്റംസ് ഉദ്യോ​ഗസ്ഥരായി ചമഞ്ഞെത്തിയ രണ്ടുപേർ പ്രവാസിയെ കൊള്ളയടിച്ചു. രാജസ്ഥാനിലെ അജ്മീർ സ്വദേശിയായ മുഹമ്മദ് സുലൈമാനാണ് കവർച്ചക്കിരയായത്. കസ്റ്റംസ് ഉദ്യോഗസ്ഥരായി ചമഞ്ഞെത്തി രണ്ടുപേര്‍ തന്നെ വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയി 19,000 റിയാലും രണ്ടായിരം രൂപയും മൊബൈല്‍ഫോണും തട്ടിയെടുത്തെന്നാണ് സുലൈമാന് നൽകിയ പരാതി.

Advertisment

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന 53 കാരനെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുറത്ത് വച്ച് കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥരെന്ന നിലയിലാണ് രണ്ടുപേരും പരിചയപ്പെടുത്തിയത്. ഇവര്‍ പ്രവാസിയെ പാര്‍ക്കിങ് സ്ഥലത്തേക്കും കൊണ്ടുപോയി. പാസ്‌പോര്‍ട്ടും മറ്റുരേഖകളും ചോദിച്ചുവാങ്ങി.

ഇതിന്ശേഷം സുലൈമാനെ കാറില്‍ കയറ്റി മഹിപാല്‍പുര്‍ ഭാഗത്തേക്കും കൊണ്ടുപോയി. വാഹനം വിജനമായ സ്ഥലത്ത് എത്തിയതോടെ സുലൈമാന്റെ മൊബൈല്‍ഫോണും കൈയിലുണ്ടായിരുന്ന വിദേശകറന്‍സിയും പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. ശേഷം തന്നെ റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Advertisment