/sathyam/media/post_attachments/Mm6DcYxXEmjglSmnKjm5.jpg)
ഗ്രേറ്റര്‍ നോയിഡ: വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയില്‍ വയറുവേദന അനുഭവപ്പെട്ട നവവധുവിനെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ഗര്‍ഭിണി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം നടന്നത്. പരിശോധന നടത്തി അടുത്ത ദിവസം യുവതി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. യുവതിയുടെ വീട്ടുകാര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നെങ്കിലും ഇത് മറച്ചുവെച്ചാണ് വിവാഹം നടത്തിയത്.
ഇക്കഴിഞ്ഞ 26-ാം തീയതിയായിരുന്നു ഗ്രേറ്റര്‍ നോഡിയ സ്വദേശിയുമായി യുവതിയുടെ വിവാഹം. വിവാഹം നടന്ന് ആദ്യ രാത്രിയില്‍ വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞു. ഇതേ തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ യുവതിയുമായി ആശുപത്രിയില്‍ എത്തി. പരിശോധനയില്‍ യുവതി ഏഴ് മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായി. ഇക്കാര്യം ആശുപത്രി അധികൃതര്‍ വരന്റെ വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ യുവതിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തുകയുമായിരുന്നു. ഇതിന് പിന്നാലെ യുവതി കുഞ്ഞിന് ജന്മം നല്‍കി. വരന്റെ വീട്ടുകാര്‍ യുവതിയേയും കുഞ്ഞിനേയും സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വിവാഹത്തിന് മുന്‍പ് തന്നെ യുവതിയുടെ വയര്‍ വീര്‍ത്തിരിക്കുന്ന കാര്യം വരന്റെ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ യുവതിക്ക് കിഡ്‌നി സ്റ്റോണ്‍ ആയിരുന്നുവെന്നും സര്‍ജറിക്ക് ശേഷമാണ് വയര്‍ ഇങ്ങനെ ആയതെന്നുമാണ് വീട്ടുകാര്‍ പറഞ്ഞ് ധരിപ്പിച്ചത്. സംഭവത്തില്‍ പരാതിയില്ലെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us