വിവാഹം കഴിക്കാൻ പെണ്ണിനെ കിട്ടാനില്ല! കർണാടകയിൽ ബിരുദധാരിയായ യുവാവ് ജീവനൊടുക്കി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ബെംഗളൂരു: വിവാഹം കഴിക്കാൻ വധുവിനെ കിട്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കർണാടകയിലാണ് ദാരുണ സംഭവം. ഉത്തര കന്നഡ ജില്ലയിൽ നിന്നുള്ള യെല്ലപ്പൂരിലെ വജ്രല്ലി സ്വദേശിയായ നാഗരാജ് ഗണപതി ഗാവോങ്കർ (35) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ജൂൺ 29നാണ് സംഭവം. ബിരുദധാരിയായ യുവാവിന് സ്ഥിര ജോലി ലഭിക്കാത്തതിനാൽ വിവാഹം നടന്നിരുന്നില്ല. അതിനാൽ യെല്ലപ്പൂരിൽ അടയ്‌ക്ക കച്ചവടം നടത്തുകയായിരുന്നു നാഗരാജ്. മാർക്കറ്റിൽ നിന്ന് കയർ വാങ്ങിയെത്തിയ നാഗരാജ് വീടിന് സമീപമുള്ള കുന്നിൻ മുകളിലെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു.

Advertisment

വിവാഹത്തിന് പെൺകുട്ടിയെ കണ്ടെത്താനാകാത്തതിൽ മനംനൊന്താണ് നാഗരാജ് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. വിവാഹം കഴിക്കാൻ അനുയോജ്യയായ പെൺകുട്ടിയെ തേടി മാതാപിതാക്കൾ വർഷങ്ങളായി തെരച്ചിൽ നടത്തുകയായിരുന്നു. ഈ മേഖലയിൽ ബ്രാഹ്മണ സമുദായത്തിൽ ഉൾപ്പെട്ട യുവതീയുവാക്കൾ അനുയോജ്യമായ വരനെയോ വധുവിനെയോ കണ്ടെത്താൻ പാടുപെടുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

രണ്ടാഴ്ചയായി നാഗരാജ് കടുത്ത മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. മഹാരാഷ്‌ട്രയിലെ സോലാപൂർ ജില്ലയിൽ വിവാഹം ചെയ്യാൻ പെണ്ണ് കിട്ടാനില്ലാത്തതിനാൽ പരാതിയുമായി കളക്ടറേറ്റിലേക്ക് യുവാക്കൾ മാർച്ച് നടത്തിയത് നേത്തെ വലിയ ചർച്ചയായിരുന്നു. വിവാഹ പ്രായമായിട്ടും വിവാഹം കഴിക്കാൻ യുവതികളെ കിട്ടാത്തതിൽ നിരാശരായ യുവാക്കൾ തങ്ങൾക്ക് അനുയോജ്യരായ യുവതികളെ വിവാഹം കഴിക്കാൻ കണ്ടെത്തി തരണം എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.

Advertisment