പെട്രോൾ അടിച്ചു,10 രൂപ ബാക്കി നൽകിയില്ല ; കടയുടമയെ വെടിവച്ച് കൊന്നു

New Update

publive-image

ഭോപ്പാൽ; ഉത്തര്‍പ്രദേശിൽ കടയിൽ നിന്നും പെട്രോൾ അടിച്ചിട്ട് 10 രൂപ ബാക്കി നൽകാത്തതിൽ കടയുടമയെ യുവാവ് വെടിവച്ച് കൊന്നു. കടയുടെ പുറത്ത് വിശ്രമിക്കുമ്പോഴാണ് അക്രമി ഇയാള്‍ക്കു നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഗുല്‍ഫാം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗുല്ല ബഞ്ചാര എന്നയാള്‍ അറസ്റ്റിലായി.

Advertisment

ദളിത് വിഭാഗത്തില്‍പെട്ട മഹേഷ്ചന്ദ് ജാദവ് എന്നയാളാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. മഹേഷ്ചന്ദ് തന്റെ കടയില്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പം പെട്രോളും വില്‍പ്പന ചെയ്തിരുന്നു.

ദിവസങ്ങള്‍ക്കു മുന്‍പ് കടയിലെത്തി പെട്രോള്‍ വാങ്ങി മടങ്ങവെ ഗുല്‍ഫാം നല്‍കിയ പണത്തിന്റെ ബാക്കിയായി മഹേഷ്ചന്ദ് നല്‍കിയതില്‍ പത്ത് രൂപ കുറവുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഗുല്‍ഫാം ബാക്കി തുക ആവശ്യപ്പെടുകയും പിന്നീട് ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

Advertisment