ഉത്തർപ്രദേശിൽ മൂന്ന് നില ഇലക്ട്രോണിക് ഷോറൂമിന് തീപിടിച്ചു; നാല് മരണം

New Update

publive-image

ലഖ്‌നൗ: ഇലക്ട്രോണിക് ഷോറൂമിന് തീപിടിച്ച് നാല് മരണം. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലാണ് സംഭവം. ഇലക്ട്രോണിക് ഷോറൂമിനൊപ്പം സ്‌പോര്‍ട്‌സ് സ്റ്റോര്‍ കൂടി പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

Advertisment

അഗ്നിശമന സേനയും പൊലീസും സംയുക്തമായി നടത്തിയ പത്ത് മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായും അണച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തീപിടിത്തത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Advertisment