അമിത വേ​ഗത്തിലെത്തിയ കാറിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

New Update

publive-image

സൺസിറ്റി; അമിത വേ​ഗത്തിലെത്തിയ കാറിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം . അനുരാധ, മകൾ മമ്ത എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഹൈദരാബാദിലെ സൺസിറ്റിക്ക് സമീപമാണ് സംഭവം.

Advertisment

ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. പ്രഭാത സവാരിക്കിറങ്ങിയ ഇവരെ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള മരത്തിലിടിച്ച് കാർ നിന്നു. അപകടത്തിൽ മറ്റു രണ്ടുപേർക്കു കൂടി ​ഗുരുതരമായി പരുക്കേറ്റു.ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തെത്തുടർന്ന് കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ആർ സി വിവരങ്ങൾ ഉപയോ​ഗിച്ച് എത്രയും പെട്ടെന്ന് ഇയാളെ പിടിക്കാൻ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Advertisment