/sathyam/media/post_attachments/YDB8FytkGDW8HoeSNF92.jpg)
ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി ജെ പി നേതാവിന്റെ വീട് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് പർവേശ് ശുക്ലയുടെ വീട് തകർത്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, സംഭവം മുൻപ് നടന്നതാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിവാദത്തിന് വേണ്ടിയാണ് ഇത് പ്രചരിപ്പിച്ചതെന്നും പ്രതിയുടെ വീട്ടുകാർ ആരോപിക്കുന്നു.
മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന പർവേശ് ശുക്ലയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് പൊലീസ് സിദ്ധി സ്വദേശിയായ ശുക്ലയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. എസ്.സി, എസ്.ടി ആക്ട്, ദേശീയ സുരക്ഷാ നിയമം എന്നിവ ചുമത്തിയാണ് ശുക്ലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതി സിദ്ധി, എം എൽ എയും ബി ജെ പി നേതാവുമായ കേദാർ നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണെന്നാണ് വിവരം. അതേസമയം, വീഡിയോ വ്യാജമാണെന്ന് പറയിപ്പിക്കാൻ ആദിവാസി യുവാവിന്റെ മേൽ സമ്മർദമുള്ളതായും റിപ്പോർട്ടുകളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us