എന്റെ സഹോദരങ്ങളുടെ വേദന കണ്ട് ഹൃദയം തകർന്നു, മണിപ്പൂരിന്റെ നീറുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് രാഹുൽ ഗാന്ധി

New Update

publive-image

ന്യൂഡൽഹി: രണ്ട് ദിവസത്തെ മണിപ്പൂർ സന്ദർശന വേളയിൽ കണ്ട കാഴ്ചകൾ തന്റെ ഹൃദയം തകർക്കുന്നതായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമാധാനമാണ് മുന്നിലുള്ള ഏക വഴിയെന്നും അതിനായി നാമെല്ലാവരും പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മണിപ്പൂരിലെ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളും യാത്രാവേളയിൽ നേരിടേണ്ടിവന്ന പൊലീസ് അതിക്രമവുമടക്കം ചിത്രീകരിച്ച് യൂട്യൂബിൽ പ്രസിദ്ധീകരിച്ച വിഡിയോ പങ്കു​വെച്ചുള്ള ട്വീറ്റിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

മണിപ്പൂർ സംഘർഷത്തെക്കുറിച്ച് ലഘു വിവരണത്തോടെ തുടങ്ങുന്ന വിഡിയോയിൽ ഇംഫാൽ വിമാനത്താവളത്തിൽ എത്തിയപ്പോഴുള്ള അനുഭവവും പൊലീസും സൈന്യവും വാഹനവ്യൂഹം തടഞ്ഞതും കണ്ണീർ വാതക ഷെൽ പ്രയോഗിച്ചതും ദൃശ്യങ്ങൾ സഹിതം വിവരിക്കുന്നുണ്ട്. ചുരാചന്ദ്പൂർ, ഐഡിയൽ ഗേൾസ് കോളജ്, മൊയ്രാംഗ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നതും അവിടെ കഴിയുന്ന അന്തേവാസികൾ കലാപത്തെ കുറിച്ച് വിവരിക്കുന്നതും ഇതിൽ കാണാം. മണിപ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളോടും സമാധാനത്തിനായി അഭ്യർഥിച്ചുകൊണ്ടാണ് 12 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ അവസാനിക്കുന്നത്.

കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും അടക്കമുള്ള നേതാക്കൾ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. വ്യാ​ഴാ​ഴ്ച സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക്, പ​ര​സ്പ​രം സം​ഘ​ർ​ഷ​ത്തി​ലു​ള്ള മെ​യ്തേ​യി വി​ഭാ​ഗ​ത്തി​ന്റെ​യും കു​ക്കി വി​ഭാ​ഗ​ത്തി​ന്റെ​യും മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച സ്വീ​ക​ര​ണ​മാ​യിരുന്നു ല​ഭി​ച്ച​ത്. എന്നാൽ, ഇം​ഫാ​ലി​ലെ​ത്തി​യ രാ​ഹു​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പു​റ​പ്പെ​ട​വെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ട​ഞ്ഞ് തി​രി​ച്ച​യ​ക്കു​ക​യു​ണ്ടാ​യി. സു​ര​ക്ഷ​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ത​ട​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്ന് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. ഒ​ടു​വി​ൽ രാ​ഹു​ലും സം​ഘ​വും ഹെ​ലി​കോ​പ്ട​റി​ലാണ് കു​ക്കി ​മേ​ഖ​ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ​ത്തിയത്. വെ​ള്ളി​യാ​ഴ്ച മെ​യ്തേ​യി മേ​ഖ​ല​ക​ളും രാഹുൽ സ​ന്ദ​ർ​ശി​ച്ചു.

Advertisment