അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു; രാത്രിയോടെ ബംഗളൂരുവിലേക്ക് തിരിക്കും

New Update

publive-image

ബംഗളൂരു; ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെയാണ് മഅദനിയെ ഡിസ്ചാര്‍ജ് ചെയ്തത്. കൊച്ചിയില്‍ നിന്ന് രാത്രി 9.30നുള്ള വിമാനത്തില്‍ മഅദനി ബംഗളൂരുവിലേയ്ക്ക് തിരിക്കും. പിതാവിനെ സന്ദര്‍ശിക്കാതെയാണ് മടക്കം.

Advertisment

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച് ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൊച്ചിയില്‍ വെച്ച് മഅദനിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് മഅദനിയുടെ ആരോഗ്യ സ്ഥിതി വഷളാവാന്‍ കാരണമായത്. തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisment