/sathyam/media/post_attachments/5JwB0PB3pRvG2NqOA1gz.jpg)
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൻഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്ത് കണ്ടു കെട്ടി ഇഡി. മനീഷ് സിസോദിയ, ഭാര്യ ഭാര്യ സീമ എന്നിവർക്കു പുറമേ കേസിലെ മറ്റു പ്രതികളായ അമൻദീപ് സിങ് ദാൽ, രാജേഷ് ജോഷി, ഗൗതം മൽഹോത്ര എന്നിവരുടെയെല്ലാം ചേർത്ത് 52.324 കോടി രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്.
മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ, ഇഡി കേസുകളിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് സ്വത്ത് കണ്ടു കെട്ടിയത്. നിലവിൽ ഇഡിയുടെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ.