മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു

New Update

publive-image

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം.17 വയസുകാരൻ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽ നിന്ന് രണ്ട് പേരും മെയ്തെയ് വിഭാഗത്തിൽ നിന്ന് ഒരാളുമാണ് കൊല്ലപ്പെട്ടത്. ബിഷ്ണുപൂർ- ചുരാചന്ദ്പൂർ അതിർത്തിയിലാണ് സംഘർഷം ഉണ്ടായത്.

Advertisment

അക്രമികൾ തമ്മിൽ വെടിവെപ്പുണ്ടായപ്പോൾ ​ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പതിനേഴുകാരന് വെടിയേറ്റതെന്നാണ് വിവരം. മെയ്തെയ് - കുക്കി വിഭാഗങ്ങൾ അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ തോക്കുകൾ ഏന്തിയാണ് ഇരുവിഭാഗവും നിലയുറപ്പിച്ചിരിക്കുന്നത്.

അതേസമയം സിപിഐഎം - സിപിഐ പ്രതിനിധി സംഘം ചുരാചന്ദ്പൂരിൽ വിവിധ ഇടങ്ങൾ സന്ദർശിച്ചു. നിരവധി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങളുമായി ഇവർ സംവദിക്കുകയും ചെയ്തു. ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം എന്നിവർ നയിക്കുന്ന സംഘം മണിപ്പൂർ ഗവർണർ അനുസൂയ യുകെയുമായി കൂടിക്കാഴ്ച നടത്തി.

Advertisment