ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബംഗാളിൽ പരക്കെ അക്രമം

New Update

publive-image

കൊല്‍ക്കത്ത: ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബംഗാളിൽ പരക്കെ അക്രമം. മുർഷിദാബാദിൽ കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. കുച്ബിഹാറിൽ പോളിങ് സാമഗ്രികൾക്ക് തീയിട്ടു.

Advertisment

73,887 സീറ്റുകളിലേക്കായി രണ്ട് ലക്ഷത്തിലേറെ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാനമത്സരം. ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഉണ്ടായ സംഘർഷങ്ങളിൽ ഇതുവരെ 15 പേരാണ് കൊല്ലപ്പെട്ടത്.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കുന്നത്. അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ചൊല്ലി ഗവർണർ-സർക്കാർ പോരും രൂക്ഷമാണ്. ഗവർണർ ബിജെപി പ്രവർത്തകനെ പോലെ പെരുമാറുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപണം.

Advertisment