നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുത് ;മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

New Update

publive-image

ന്യൂഡൽഹി; മണിപ്പൂർ സംഘർഷത്തിൽ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്.നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശം നടത്തി. ക്രമസമാധാനം നേരിട്ട് നിയന്ത്രിക്കാൻ സുപ്രീംകോടതിക്ക് കഴിയില്ലെന്നും അത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണ് എന്നും ചീഫ് ജസ്റ്റിസ് ആരോപിച്ചു. ക്രമാസമാധാനപാലനത്തിലെ എന്നാൽ ന്യൂനതകൾ പരിഹരിക്കാൻ നിർദ്ദേശം നൽകാനാണ് കോടതിക്ക് കഴിയുക എന്നും അദ്ദേഹം പറഞ്ഞു.

Advertisment

പക്ഷപാതപരമായ കാര്യമല്ല ,മാനുഷിക പ്രശ്നമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് കോടതി ഒരു നിയമപരമായ വേദിയാണെന്നും രാഷ്ട്രീയ വേദിയല്ലെന്നും കൂട്ടിച്ചേർത്തു.ഹർജികളിൽ നാളെ വിശദമായ വാദം കേൾക്കും.ഹർജി കഴിഞ്ഞ തവണ പരിഗണിക്കുമ്പോൾ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു.

Advertisment