ബന്ധുവിനൊപ്പം ഒളിച്ചോടിയ ഭാര്യയെ അഞ്ചു വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

New Update

publive-image

ബെംഗളൂരു: ബന്ധുവിനൊപ്പം ഒളിച്ചോടിപ്പോയതിന് ഭാര്യയെ അഞ്ചു വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി. ദൊഡ്ഡബല്ലാപൂരിനടുത്തുള്ള കോളൂർ ഗ്രാമത്തിലെ ഭാരതിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെ(29) പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിനൊപ്പം ഒളിച്ചോടിയതിന് ശേഷം ഹരീഷിന്‍റെ അടുത്തേക്ക് മടങ്ങാൻ ഭാരതി വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപാതകം.

Advertisment

തുംകുരു ജില്ലയിലെ ചിക്കടലവട്ട ഗ്രാമവാസിയായ ഹരീഷ് ബുധനാഴ്ച വൈകുന്നേരമാണ് ഭാരതിയെ വാടകവീട്ടിൽ വച്ച് കഴുത്ത് ഞെരിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. അഞ്ചു വയസുള്ള സ്വന്തം മകളുടെ മുന്നില്‍ വച്ചാണ് ഹരീഷ് ഈ ക്രൂരകൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം ഹരീഷ് മകളെയും കൂട്ടി സ്വന്തം ഗ്രാമത്തിലേക്ക് പോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാരതി തന്‍റെ ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കാമുകന്‍ ഗംഗാധര്‍ സുഹൃത്ത് സുരേഷിനോട് ആവശ്യപ്പെട്ടതു പ്രകാരം നടത്തിയ പരിശോധനയിലാണ് യുവതിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് വീട്ടുടമ രാമൻജിനപ്പയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ഗംഗാധറും ഭാരതിയുടെ മരണവിവരം അറിഞ്ഞ് ഉടൻ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. എന്നാൽ, സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചു.തൊട്ടുപിന്നാലെ പോലീസ് എത്തി ഗംഗാധറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഭാരതിയുടെ ഭർത്താവാണ് ന് ഉത്തരവാദിയെന്ന് താൻ സംശയിക്കുന്നതായി ഗംഗാധർ പൊലീസിനെ അറിയിച്ചു.തുടര്‍ന്നാണ് ഹരീഷിനെ പിടികൂടിയത്. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായെന്നും അകന്ന ബന്ധുവായ ഗംഗാധറുമായി ഭാരതി അടുപ്പത്തിലായിരുന്നുവെന്നും ഹരീഷ് പറഞ്ഞു. ഹരീഷ് പലവട്ടം മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു. അടുത്തിടെ തന്‍റെ ജ്യേഷ്ഠനെ കാണാൻ പോയപ്പോൾ, ഭാരതി ഗംഗാധറിനൊപ്പം ഒളിച്ചോടുകയായിരുന്നു.

Advertisment